വൈക്കം : പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. ടി.വി പുരം സരസ്വതി ക്ഷേത്രക്കുളത്തിലാണ് അവഭൃഥസ്‌നാന ചടങ്ങുകൾ നടന്നത്. വായ്കുരവ ഇട്ടും കൃഷ്ണസ്തുതികൾ ചൊല്ലിയും നീങ്ങിയ ഘോഷയാത്രയ്ക്ക് ഭക്തജനങ്ങൾ സ്വീകരണം നല്കി. അവഭൃഥസ്‌നാന ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിൽ മഹാപ്രസാദമൂട്ടുമുണ്ടായിരുന്നു. അവഭൃഥസ്‌നാന ചങ്ങുകൾക്ക് യജ്ഞാചാര്യൻ തണ്ണീർമുക്കം സന്തോഷ് കുമാർ, മേൽശാന്തി ഷിബു ശാന്തി ചെമ്മനത്തുകര, ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, ഉണ്ണി ശാന്തി യജ്ഞ പൗരാണികരായ കുമാരപുരം രാജേഷ്, ബിജു കൊട്ടാരക്കര എന്നിവർ മുഖ്യകാർമ്മികരായി. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി. ലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശൻ, റ്റി. പങ്കജാക്ഷൻ, ജയപ്രസാദ്, ഡി.ബിനോയ്, സജീവ്, സജീവ് വാസുദേവൻ, ഓമനക്കുട്ടൻ, ശ്യാം ബാബു, സുധീർ തമ്പുരാൻ, ശശി, സാംജി, ബാബു എന്നിവർ നേതൃത്വം നല്കി.