ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 977-ാം നമ്പർ ആർപ്പൂക്കര പടിഞ്ഞാറ് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 1151-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം മണിയാപറമ്പ് എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിൽ നടന്നു. ശാഖാ പ്രസിഡന്റ് കെ.വി വിനോദ് ഉദ്ഘാടനം ചെയ്തു. കോട്ടയം വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, മേഖല ചാർജ് കൊച്ചുമോൾ സജിമോൻ, മുൻ ശാഖായോഗം പ്രസിഡന്റ് മോഹൻ ചതുരച്ചിറ, സെക്രട്ടറി എം.കെ സോമൻ, വൈസ് പ്രസിഡന്റ് പി.പി ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഷൈബി സന്തോഷ് സ്വാഗതവും നിയുക്ത സെക്രട്ടറി ലേഖ സതീഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷൈബി സന്തോഷ് (പ്രസിഡന്റ്), രഞ്ജിനി മനോജ് (വൈസ് പ്രസിഡന്റ്), ലേഖ സതീഷ് (സെക്രട്ടറി), ബീനാ തങ്കച്ചൻ (ഖജാൻജി) എന്നിവരടങ്ങുന്ന 12 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.