വേളൂർ : വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് കേശവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം കീഴ്ശാന്തി രാജേഷ് നടരാജൻ ക്ഷേത്രാങ്കണത്തിൽ നടന്ന ഗണപതിഹോമ ചടങ്ങിൽ പങ്കെടുത്തു. ഉപദേശകസമിതി പ്രസിഡന്റ് വി.പി മുകേഷ്, സെക്രട്ടറി പി.കെ ശിവപ്രസാദ്, വൈസ് പ്രസിഡൻ്റ് എൻ.കെ വിനോദ്, ജോയിൻ്റ് സെക്രട്ടറി എൻ. ശശികുമാർ, കമ്മിറ്റി അംഗങ്ങളായ ആദിത്യപ്രസാദ്, എം.റ്റി സുരേഷ്, സുഭദ്ര പവിത്രൻ, അനിതാ മോഹൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.