lottery

പാലാ. ഓണം ബമ്പർ രണ്ടാം സമ്മാനം പാലായിൽ വിറ്റ ടിക്കറ്റിന്. സമ്മാനാർഹനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ ടി ജി 270912 നമ്പറിനാണ് അർഹമായത്. പാലായിൽ കാൽനടയായി ടിക്കറ്റു വിറ്റയാളിൽ നിന്നു ടിക്കറ്റ് വാങ്ങിയ ആൾക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചൻ (70) പാലാ മീനാക്ഷി ലക്കി സെന്ററിൽ നിന്നു വാങ്ങി വിൽപ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം. പത്തു വർഷമായി പാപ്പച്ചൻ ലോട്ടറി ടിക്കറ്റ് വിൽപ്പന രംഗത്തുണ്ട്. ഇതിനു മുമ്പ് 15 ലക്ഷം രൂപ ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനം ടൗണിലുമാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ടൗൺ ഏരിയ ആയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ ടിക്കറ്റ് വാങ്ങിയിരിക്കാമെന്നാണ് പാപ്പച്ചൻ പറയുന്നത്.