empo

കോട്ടയം . ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ 20 ന് പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യു നടത്തുന്നു. എച്ച്.ആർ മാനേജർ, അദ്ധ്യാപകർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് അസോസിയേറ്റ്‌സ്, മെക്കാനിക്ക്, സൂപ്പർവൈസർ, സർവീസ് അഡ്വൈസർ, ഫീൽഡ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, എം.ബി.എ, ബി.ടെക് എന്നിവയാണ് യോഗ്യത. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ടെത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കണം. ഫോൺ : 0481 25 63 451/ 25 65 452.