കോട്ടയം : പള്ളിക്കത്തോട് പി.ടി ചാക്കോ മെമ്മോറിയൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡയറിംഗ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ 22ന് രാവിലെ 10 ന് ഹാജരാകണം. മുൻപ് അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാതിരുന്നവർക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അവസരമുണ്ട്.