കുമരകം: വടക്കുംഭാഗം എസ്.എൻ.ഡി.പി യോഗം 225 -ാം നമ്പർ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ച സൗജന്യ പ്രഭാതഭക്ഷണ വിതരണം തുടരുന്നു. മാസത്തിലെ ഒരു ഞായറാഴ്ച രോഗികൾക്കുള്ള ഭഷണം വിതരണം സുമനസുകളുടെ സഹായത്തോടെയാണ് സംഘടന നടത്തുന്നത്. യൂത്ത്മൂവ്മെൻ്റ് കോട്ടയം യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരനാണ് ഇത്തവണ വിതരണത്തിന് സഹായം നൽകിയത്. സംരംഭവുമായി സഹകരിക്കാൻ താത്പര്യമുള്ളവർ 9746011342 8136862842 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.