ഇളമ്പള്ളി: 4840-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 7ന് വിശേഷാൽപൂജകൾ, ഗുരുദേവ ഭാഗവതപാരായണം, ഉപവാസവും സമൂഹപ്രാർത്ഥനയും, ശാന്തിയാത്ര, പ്രഭാഷണം ബിന്ദു സജീവ് കോട്ടയം , 3.20ന് സമാധിപൂജ, അന്നദാനം.
അരുവിക്കുഴി : 4839-ാം നമ്പർ ശാഖയിൽ വിശേഷാൽ പൂജകൾ,ഗുരുദേവ കൃതികൾ പാരായണം, അഖണ്ഡനാമജപയജ്ഞം, ശാന്തിയാത്ര, പ്രഭാഷണം, സമൂഹപ്രാർത്ഥന, സമാധിപൂജ അന്നദാനം എന്നിവ നടക്കും.
കൊടുങ്ങൂർ: എസ്.എൻ.ഡി.പി യോഗം 1145ാം നമ്പർ വാഴൂർ ശാഖയിൽ ഗുരുദേവ സമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. വിശേഷാൽ ഗുരുപൂജ, ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, സമാധിപൂജ ,അന്നദാനം എന്നിവ ഉണ്ടായിരിക്കും.