തലയോലപ്പറമ്പ് :എസ്.എൻ.ഡി.പി യോഗം 706-ാം നമ്പർ മാത്താനം ശാഖയിലെ മഹാകവി കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് സംഗമവും പത്രാധിപർ കെ.സുകുമാരൻ അനുസ്മരണവും യൂണിയൻ സെക്രട്ടറി അഡ്വ എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് ചെയർമാൻ നടരാജൻ അക്ഷരഭവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.വി ദേവ് സ്വാഗതം പറഞ്ഞു. മാത്താനം ദേവസ്വം പ്രസിഡന്റ് അഡ്വ. വൈ.സുധാംമ്ശു, വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റാടിയിൽ, ശ്രീധരൻ തോരണത്തിൽ, ഇ.ഡി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വടയാർ സുരേഷ് ഗുരുദേവ പ്രഭാഷണം നടത്തി.