പാലാ: ശ്രീനാരായണ ഗുരുദേവന്റെ 95ാ മത് മഹാസമാധി ദിനാചരണത്തിന് നാടൊരുങ്ങി. വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന, സമാധിസമയ വിശേഷാൽ പ്രാർത്ഥന, ഉപവാസം എന്നിവ വിവിധ ഗുരുമന്ദിരങ്ങളും ശാഖകളും കേന്ദ്രീകരിച്ച് നടക്കും.
ഏഴാച്ചേരി: 158ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം എന്നിവയോടെ സമാധിദിനാചരണം നടക്കും. ശാഖാ നേതാക്കളായ പി.ആർ പ്രകാശ്, പി.എസ്. രാമകൃഷ്ണൻ, കെ.ആർ. ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 6ന് ഗുരുപൂജ, വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, പ്രഭാഷണം, സമാധിപ്രാർത്ഥന, അന്നദാനം എന്നിവയുണ്ട്.
രാമപുരം: കൊണ്ടാട് ശ്രീസുബ്രഹ്മണ്യഗുരുദേവ ക്ഷേത്രത്തിലും രാമപുരം ഗുരുമന്ദിരത്തിലും വിശേഷാൽ പൂജകളും സമാധിദിനാചരണ സമൂഹസദ്യയും നടക്കും. രാമപുരം ഗുരുമന്ദിരത്തിൽ രാവിലെ 7.30 മുതൽ വിശേഷാൽ പൂജകൾ, തുടർന്ന് സമൂഹപ്രാർത്ഥന, 10.30 മുതൽ നിർമ്മലൻ അമനകര, വി.ആർ ജോഷി, സനത് തന്ത്രി എന്നിവർ പ്രഭാഷണം നടത്തും. 1ന് സമൂഹസദ്യ, തുടർന്ന് സമൂഹപ്രാർത്ഥന, സമാധി സമയ വിശേഷാൽ പ്രാർത്ഥന, ഉപവാസം അവസാനിപ്പിക്കൽ.
പൂവക്കുളം: പൂവക്കുളം ശാഖയുടെ നേതൃത്വത്തിൽ ബുധനാഴ്ച 95ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6ന് വിശേഷാൽ പൂജകൾ, 9ന് സമൂഹപ്രാർത്ഥന, സമാധിപ്രാർത്ഥന, അന്നദാനം.
കുറിഞ്ഞി: കുറിഞ്ഞി ശാഖയുടെ നേതൃത്വത്തിൽ ബുധനാഴ്ച 95ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം നടക്കും. രാവിലെ 6ന് വിശേഷാൽപൂജകൾ, സമാധി പ്രാർത്ഥന, അന്നദാനം.
പിഴക്: പിഴക് ശാഖയുടെ നേതൃത്വത്തിൽ ബുധനാഴ്ച 95ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6ന് വിശേഷാൽ പൂജകൾ, സമാധിപ്രാർത്ഥന, അന്നദാനം.