പാലാ: കോഴ റോഡില്‍ മരങ്ങാട്ടുപള്ളി പി.എച്ച്.സിക്ക് സമീപം സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടായിരുന്ന ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണം ആരംഭിച്ചു. ഇന്ന് മുതല്‍ കലുങ്കുപണി തീരുന്നതുവരെ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പി.ഡബ്ല്യൂ.ഡി (റോഡ്‌സ്) പാലാ അസി.എഞ്ചിനീയര്‍ അനു അറിയിച്ചു.