കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ ശ്രീനാരായണ ഗുരുദേവ മഹാ സമാധിദിനാചരണം 21ന് നടക്കും. രാവിലെ 11ന് സമ്മേളനം സഭാ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്യും. സഭാ ജില്ലാ സെക്രട്ടറി വി.വി ബിജുവാസ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ കേന്ദ്രം സെക്രട്ടറി സ്വാമിനി ആര്യ നന്ദാദേവി അനുഗ്രഹ പ്രഭാഷണം നടത്തും. സഭാ കേന്ദ്ര നിർവാഹക സമിതി അംഗം പി. കമലാസനൻ സമാധിദിന സന്ദേശം നൽകും. എം.കെ. പൊന്നപ്പൻ, അനിരുദ്ധൻ മുട്ടുംപുറം, വിജയപ്പൻ ചീപ്പുങ്കൽ എന്നിവർ പങ്കെടുക്കും. സമാധിദിനാചരണ പരിപാടികളുടെ ഭാഗമായി 21ന് രാവിലെ 7 മുതൽ ജപം ഹോമം, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.