chain

മുണ്ടക്കയം. തീരദേശ ജനതയുടെ പ്രതിസന്ധി പരിഹരിക്കണമെന്നും ബഫർ സോൺ വനാതിർത്തിയ്ക്ക് ഉള്ളിലേക്കു വേണമെന്നും ആവശ്യപ്പെട്ടും വിഴിഞ്ഞത്തു നടത്തുന്ന ജനബോധന യാത്രയുടെ സമാപനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും മുണ്ടക്കയം സെന്റ് മേരീസ് പള്ളി കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ മനുഷ്യ ചങ്ങല തീർത്തു. തുടർന്ന് യോഗം വികാരി ഫാ.ടോം ജോസ് ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് റെജി ചാക്കോ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചാർളി കോശി വലിയപുതുശ്ശേരി, സെബാസ്റ്റ്യൻ ചുള്ളിത്തറ, ഷിജു കോശി കുറ്റിയിൽ, അഡ്വ.റെമിൻ രാജൻ,സൂസമ്മ വർഗീസ് മണ്ഡകത്തിൽ, ജോബി ക്രിസ്റ്റി തുടങ്ങിയവർ സംസാരിച്ചു.