മുണ്ടക്കയം: കലാകേന്ദ്രം സ്കൂൾ ഓഫ് ആർട്ട്സിന്റെ നേതൃത്വത്തിൽ വിദ്യാരംഭവും പുതിയ ബാച്ചിലേക്കുള്ള കലാപരിശീലനത്തിന്റെ ദക്ഷിണ സ്വീകരിക്കലും ഒക്ടോബർ 5ന് രാവിലെ 8.30ന് കലാകേന്ദ്രത്തിൽ നടക്കുമെന്ന് കലാകേന്ദ്രം പ്രസിഡന്റ് ഒ.പി.എ സലാം, ചെയർമാൻ സുനിൽ റ്റി.രാജ്, എക്സിക്യൂട്ടീവ് മെമ്പർ കെ.സി സുരേഷ് എന്നിവർ അറിയിച്ചു.

ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ്, കവിയും എഴുത്തുകാരനുമായ മേന്മുറി ശ്രീനിവാസൻ, റിട്ട.ഹെഡ്മാസ്റ്ററും സാമൂഹിക പ്രവർത്തകനുമായ റെജിമോൻ ചെറിയാൻ എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിക്കും. ചടങ്ങിൽ കലാസാംസ്കാരിക രംഗങ്ങളിളെ പ്രമുഖർ വിജയദശമി സന്ദേശം നൽകും. തുടർന്ന് കലാകേന്ദ്രം കുട്ടികൾ അവതരിപ്പിക്കുന്ന സംഗീതസദസ് നൃത്തശില്പം, കലാകേന്ദ്രം ലിറ്റിൽ വോയ്സിന്റെ ഗാനമേള എന്നിവ നടക്കും. സംഗീതം, കീബോർഡ്, ഗിറ്റാർ, ക്ലാസ്സിക്കൽ ഗിറ്റാർ, വയലിൻ (വെസ്റ്റേൺ), ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, മൃദംഗം എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് 9947 127 072, 9497 391 809, 8943 003 789 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.