samvit

ചങ്ങനാശേരി. സംവിത് മെഗാ എക്‌സിബിഷന് എസ്.ബി കോളേജിൽ തുടക്കമായി. ഏഴായിരത്തോളം ആളുകൾ ആദ്യ ദിവസം പ്രദർശന നഗരിയിലെത്തി. ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവ ആദ്യ കാലത്തെ ട്രാൻസിസ്റ്ററുകളും പ്രക്ഷേപണം ചെയ്യുന്ന ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മനുഷ്യ പരിണാമവും, കണക്ക്, കണക്കിന്റെ കളികൾ, തുടങ്ങി ഗണിതം ആസ്വാദ്യകമായ അനുഭവമാക്കുകയാണ് മാത്തമാറ്റിക്‌സ് വിഭാഗം. സുവോളജി ഡിപ്പാർട്ട്‌മെന്റിന്റെ ലൈവ് ഡൈനോസർ ഷോ ജുറാസിക് പാർക്കും മ്യൂസിയവുമുണ്ട്. മരക്കുള്ളന്മാരും ഇരപിടിയൻ സസ്യങ്ങളും തുടങ്ങി സസ്യലോക വിസ്മയങ്ങളാണ് ബോട്ടണി സ്റ്റാളുകളിൽ. ഇംഗ്ലീഷ് വിഭാഗത്തിലെ കുട്ടികൾ ഷേക്‌സ്പിയർ നാടകങ്ങളിലെ രംഗങ്ങൾ 15 മിനിട്ട് ഇടവിട്ട് തുടർച്ചയായി അവതരിപ്പിക്കുന്നു.