ചങ്ങനാശേരി : തെങ്ങണ തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം, കുടുംബസംഗമം, ചികിത്സാ ധനസഹായ വിതരണം, ഓക്‌സിജൻ കണക്ടർ സമർപ്പണവും പെരുമ്പനച്ചി മാടപ്പള്ളി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. അഡീഷണൽ ഡിസട്രിക്ട് മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.സി.കെ ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ചങ്ങനാശേരി തഹസിൽദാർ വിജയസേനൻ ചികിത്സാധനസഹായം വിതരണം ചെയ്തു. സുജാത ഷിബു, അജി ആനന്ദാശ്രമം, ഷിബുലാൽ പുന്നക്കാട്ടിൽ, ഡോ.ദിവ്യാ വിപിൻദാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ഓക്‌സിജൻ കണക്ടർ ഡോ.സി.കെ ബാലകൃഷ്ണൻ സമർപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി സ്വാഗതവും, ട്രഷറർ കെ.കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.