
കോട്ടയം. നവതരംഗ സിനിമയുടെ തമ്പുരാൻ എന്നറിയപ്പെടുന്ന ഫ്രഞ്ച് ചലച്ചിത്രകാരൻ ഗൊദാർദിന്റെ പ്രശസ്ത ചലച്ചിത്രങ്ങളുടെ മേള ചിത്രദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് സ്കൂൾ ഒഫ് ലെറ്റേഴ്സ് ഡയറക്ടർ അജു കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. ഫാ.എമിൽ പുള്ളിക്കാട്ടിൽ, തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തോൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് ബ്രെത്ത് ലെസ്. വീക്കെൻഡ് (രണ്ട് മണി), എ വുമൺ ഈസ് എ വുമൺ (അഞ്ചു മണി ) എന്നിവ പ്രദർശിപ്പിക്കും. എം.എസ്.സുരേഷ്, ഡോ.സെബാസ്റ്റ്യൻ, കെ ആന്റണി, ഫാ.ഡോ.കെ.എം.ജോർജ്, എന്നിവർ സിനിമകളെ വിലയിരുത്തി സംസാരിക്കും.