
കോട്ടയം. ചിറക്കടവ് പഞ്ചായത്തും കുടുംബശ്രീയും എൽ.ഇ.ഡി. ബൾബ് അസംബ്ലിംഗ് മാനേജ്‌മെന്റ് വൈദഗ്ധ്യ വികസന പരിശീലനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ഏക് സാതാണ് പത്തുദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സോളാർ ബൾബ് നിർമാണം, റിപ്പയറിംഗ്, ഹോൾഡർ അസംബ്ലിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. പരിശീലന പരിപാടി പൂർത്തീകരിക്കുന്ന മുറയ്ക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി എൽ.ഇ.ബി. ബൾബ് നിർമാണ യൂണിറ്റ് ആരംഭിക്കും. 20 വാർഡിലും വ്യത്യസ്തമായ 20 ഉദ്പാദന സംരംഭങ്ങൾ, 20 വിപണികൾ തുടങ്ങി പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.