vacci

വാഴൂർ. വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ നായകൾക്കുള്ള വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കും. 20ന് രാവിലെ 10 മുതൽ 11.30 വരെ കൃഷിഭവൻ പരിസരം, 12 മുതൽ 1.30 വരെ പെൻഷൻ ഭവൻ പരിസരം. 22ന്‌ രാവിലെ
10 മുതൽ 11.30 വരെ തകിടി ഹൈസ്‌കൂൾ ജംഗ്ഷൻ, 24ന് രാവിലെ 10 മുതൽ 11.30 വരെ ചാമംപതാൽ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ ഒന്നു വരെ മൃഗാശുപത്രിയിലും വാക്‌സിനേഷൻ നടക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെറ്ററിനറി ഡോക്ടർ അറിയിച്ചു.