കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ പിണറായിയെ പ്രതിയാക്കി കേസെടുക്കണമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു. കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനും കേസെടുക്കാവുന്നതാണ്. അത്ര ഗുരുതരമായ സ്വജനപക്ഷപാതം മുഖ്യമന്ത്രി നടത്തിയെന്നാണ് ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ ആരോപണമെന്നും തോമസ് പറഞ്ഞു