ചെമ്പ് : മെഡിസെപ്പ് സ്‌കീം അപാകതകൾ പരിഹരിക്കുക, കുടിശികകൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചെമ്പ് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.യു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി.സുരേഷ് കുമാർ, ബി.ഐ പ്രദീപ് കുമാർ, പി.പി ചാക്കോ, വി.പി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.