കോട്ടയം: മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന തിരിച്ചറിവിലേയ്ക്ക് ലോകത്തെ എത്തിക്കാനായിരുന്നു ഗുരുദേവൻ ശ്രമിച്ചതെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കോട്ടയം മണ്ഡലം പ്രസിഡന്റ് ഡോ. ബീന സുരേഷ്.

ലോകം മുഴുവനും ഒന്നിച്ചണിചേർന്ന് നിൽക്കുന്ന ഏകലോക ദർശനമാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. നിലവിലുണ്ടായിരുന്ന എല്ലാ സാമൂഹ്യ അനീതിയേയും അനാചാരങ്ങളെയും എതിർത്ത് കേരളത്തെ മനുഷ്യത്വത്തിന്റെ ദേവാലയമാക്കി തീർത്ത ഗുരുദേവൻ എന്നും ലോകത്തിന് മാതൃകയാണെന്നും ഡോ. ബീന സുരേഷ് പറഞ്ഞു.