തളിയിൽകോട്ട: 4895ാം നമ്പർ തളിയിൽകോട്ട ശാഖയിൽ ഇന്ന് രാവിലെ 8ന് ദീപാർപ്പണം, 8.30 മുതൽ ഗുരുധ്യാനം, ഉച്ചയ്ക്ക് 1ന് പ്രഭാഷണം, 2 മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന സമർപ്പണം, 3ന് സമൂഹസദ്യ.
ഇത്തിത്താനം: 1688ാം നമ്പർ ഇത്തിത്താനം കിഴക്ക് ശാഖയുടെയും കുടുംബയോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മഹാസമാധിദിനാചരണം നടക്കും. ഇന്ന് പുലർച്ചെ 5ന് നിർമ്മാല്യദർശനം, 7ന് ഗുരുദേവഭാഗവതപാരായണം, 9ന് വിശേഷാൽപൂജ, 10ന് ഉപവാസം, അഖണ്ഡനമാജപയജ്ഞം, 1.30ന് ശാന്തിയാത്ര, 3.15ന് സമൂഹപ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ, വൈകിട്ട് 6.45ന് ദീപാരാധന.
പൂവം: 3052ാം നമ്പർ പൂവം ശാഖയിൽ ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഗുരുപൂജ, 9ന് പ്രാർത്ഥന, 12.30ന് ശാന്തിയാത്ര, 3.15ന് മഹാസമാധിപൂജ, 3.30ന് അന്നദാനം.
ചമ്പക്കര: 1161ാം നമ്പർ ചമ്പക്കര ശാഖയിൽ ഇന്ന് രാവിലെ 5ന് പ്രഭാതഭേരി, 6.30 മുതൽ ശ്രീനാരായണ കീർത്തനാലാപനം, 9.30ന് വിശ്വശാന്തിയാത്ര, 12.30ന് വിശ്വശാന്തി സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മഹാസമാധി സന്ദേശം നൽകും. ലതാ ഷാജൻ, ബി.ബിജുകുമാർ, പി.കെ സുരേഷ്, ബിന്ദു ലേഖ, ബിന്ദു സാബു, കെ.ആർ രാഹുൽ, ടി.കെ വിഷ്ണു, പി.ആർ സോമൻ, കെ.എൻ സാബു, സുധാ സന്തോഷ്, സതി മധു, സുമാ സുവർണ്ണൻ, ബിന്ദു ലേഖ തുടങ്ങിയവർ പങ്കെടചുക്കും. ശാഖാ സെക്രട്ടറി കെ.വിനോദ് സ്വാഗതവും യൂണിയൻ കമ്മറ്റി മെമ്പർ കെ.വി ശശി നന്ദിയും പറയും. തുടർന്ന്, 3.10 മുതൽ മഹാസമാധി പ്രത്യേക പൂജ, 3.30ന് നടതുറക്കൽ, 3.45ന് അന്നദാനം.
പുഴവാത്: 2404ാം നമ്പർ പുഴവാത് ശാഖയിൽ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6.30ന് ഉഷപൂജ, 11ന് നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബി.ശശാങ്കൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.എൻ പ്രതാപൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തും. ശോഭാ ജയചന്ദ്രൻ, അജയകുമാർ കണ്ണങ്കര, ബിന്ദു അജയകുമാർ, വസന്തകുമാരി അഭിലാഷ്, നലീസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ടി.ജയരോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.സി ശ്രീജി നന്ദിയും പറയും. 2 മുതൽ ശാന്തിയാത്ര, 3.15ന് മഹാസമാധിപൂജ, 3.30ന് പുഷ്പാഭിഷേകം, പൂമൂടൽ, 3.30ന് കഞ്ഞിവീഴത്ത്ൽ, 5.30ന് നടതുറപ്പ്, ദീപാരാധന.