george

കോട്ടയം . കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണർ - മുഖ്യമന്ത്രി വാക്ക് പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമ വിരുദ്ധമായി നിയമിച്ച വി സിയുടെ നടപടിയാണ് ഗവർണർ തടഞ്ഞത്. ഈ നിയമനത്തിൽ മുഖ്യമന്ത്രി അവിഹിതമായി ഇടപെട്ടെന്ന തെളിവുകൾ ഗവർണർ ജനങ്ങൾക്ക് മുന്നിൽവച്ചിരിക്കുകയാണ്. കേരളത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‌ഡോ യാത്രയുടെ ശോഭ കെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഗവർണറും,​ മുഖ്യമന്ത്രിയും നടത്തുന്ന പോരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത നടപടി വൈകുന്നതും,​ ലാവ്‌ലിൻ കേസ് വിചാരണ നീളുന്നതും ഒത്തുകളിയുടെ ഭാഗമാണെന്നും ജോർജ് ആരോപിച്ചു.

..