തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ സമാധി ദിനാചരണം യൂണിയൻ ആസ്ഥാനത്തും യൂണിയന് കീഴിലുള്ള 30 ശാഖകളിലും വിശേഷാൽ ഗുരുപൂജ,ഉപവാസ പ്രാർത്ഥന,ശാന്തിയാത്ര,സമൂഹപ്രാർത്ഥന,മഹാ സമാധി പൂജ,സമൂഹസദ്യ വിശ്വശാന്തി സമ്മേളനം,ദീപാരാധന, ദീപകാഴ്ച തുടങ്ങി വിവിധ പരിപാടിളോടെ നടത്തും. വിവിധ ശാഖകളിലും യൂണിയൻ ആസ്ഥാനത്തും നടക്കുന്ന ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ, സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, കെ.എസ് അജീഷ്‌കുമാർ, യു.എസ്.പ്രസന്നൻ, ഇ.കെ.സുരേന്ദ്രൻ, ജയ അനിൽ, ധന്യാ പുരുഷോത്തമൻ,ബീന പ്രകാശൻ, രാജി ദേവരാജൻ തുടങ്ങിയവർ നേതൃത്വം നൽകും.

ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ സമാധി ദിനാചരണ ഭാഗമായി പുലർച്ചെ 5.30ന് നടതുറക്കൽ തുടർന്ന് അഭിഷേകം, ഗണപതിഹോമം, മഹാഗുരുപൂജ, പ്രഭാതപൂജ 8 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, ഉപവാസം. 2ന് പ്രഭാഷണം, തുടർന്ന് സമൂഹഅർച്ചന, വൈക്കം സനീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ സമൂഹപ്രാർത്ഥന, 3.15ന് മഹാസമാധിപൂജ, തുടർന്ന് അന്നദാനം.


ഏഴാച്ചേരി 158ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം എന്നിവയോടെ സമാധിദിനാചരണം നടക്കും. ശാഖാ നേതാക്കളായ പി.ആർ പ്രകാശ്, പി.എസ് രാമകൃഷ്ണൻ, കെ.ആർ ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 6ന് ഗുരുപൂജ, വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, പ്രഭാഷണം, സമാധിപ്രാർത്ഥന, അന്നദാനം.

രാമപുരം: കൊണ്ടാട് ശ്രീസുബ്രഹ്മണ്യഗുരുദേവ ക്ഷേത്രത്തിലും രാമപുരം ഗുരുമന്ദിരത്തിലും വിശേഷാൽ പൂജകളും സമാധിദിനാചരണ സമൂഹസദ്യയും നടക്കും. രാമപുരം ഗുരുമന്ദിരത്തിൽ രാവിലെ 7.30 മുതൽ വിശേഷാൽപൂജകൾ, തുടർന്ന് സമൂഹപ്രാർത്ഥന, 10.30 മുതൽ നിർമ്മലൻ അമനകര, വി.ആർ.ജോഷി, സനത് തന്ത്രി എന്നിവർ പ്രഭാഷണം നടത്തും. 1ന് സമൂഹസദ്യ, തുടർന്ന് സമൂഹപ്രാർത്ഥന, സമാധി സമയ വിശേഷാൽ പ്രാർത്ഥന, ഉപവാസം അവസാനിപ്പിക്കൽ.

പൂവക്കുളം: പൂവക്കുളം ശാഖയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6ന് വിശേഷാൽ പൂജകൾ, 9ന് സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, അന്നദാനം.

കുറിഞ്ഞി: കുറിഞ്ഞി ശാഖയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6 ന് വിശേഷാൽപൂജകൾ, സമാധി പ്രാർത്ഥന, അന്നാദനം.

പിഴക്: പിഴക് ശാഖയിൽ ഇന്ന് രാവിലെ 6 ന് വിശേഷാൽ പൂജകൾ, സമാധിപ്രാർത്ഥന, അന്നദാനം.

കിടങ്ങൂർ: കിടങ്ങൂർ ശാഖയിൽ രാവിലെ 6 ന് മഹാഗണപതിഹോമം, 7 ന് ഉഷപൂജ, 9 ന് ഗുരുപൂജ, 10 ന് ഗുരുദേവ കൃതികളുടെ ആലാപനം, 12.15ന് മിനർവാ മോഹന്റെ പ്രഭാഷണം, 3ന് മഹാസമാധിപൂജ തുടർന്ന് സമൂഹപ്രാർത്ഥന, സമാധിഗാനം, സമർപ്പണം, അന്നദാനം.



കല്ലറ:കല്ലറ 121ാം നമ്പർ ശാഖയിൽ ഇന്ന് മഹാസമാധി ആചരണം നടക്കുമെന്ന് പ്രസിഡന്റ് പി. ഡി. രേണുകൻ, സെക്രട്ടറി കെ. വി. സുദർശനൻ എന്നിവർ അറിയിച്ചു. രാവിലെ 8.30ന് ഗുരുപൂജ, തുടർന്ന് സഹസ്രനാമജപം, 9.30 ന് സമൂഹ പ്രാർത്ഥന, തുടർന്ന് ശാന്തിയാത്ര, 12.30 ന് അന്നദാനം.

കുര്യനാട്: കുര്യനാട് ശാഖയിൽ ഇന്ന് 9ന് സമൂഹപ്രാർത്ഥന, 10.30ന് സോഫി ദിവാകരൻ നയിക്കുന്ന പ്രഭാഷണം, 1.30 ന് ശാന്തിയാത്ര, 3.25ന് പ്രാർത്ഥന സമാപനം എന്നിവ നടക്കുമെന്ന് സെക്രട്ടറി വി.ടി തുളസിദാസ് അറിയിച്ചു.

മുണ്ടക്കയം: 52 ാം നമ്പർ മുണ്ടക്കയം ശാഖയിൽ മഹാസമാധി ആചരണത്തിന് മേൽശാന്തി പി.കെ ബിനോയ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. മുണ്ടക്കയം ശ്രീ സർവേശ്വരി ഗുരുദേവ ക്ഷേത്രാങ്കണത്തിലാണ് ചടങ്ങുകൾ നടക്കുക.