dog

എരുമേലി . തെരുവ് നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.

മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35) നാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മണിമല പൊന്തൻപുഴയിലാണ് സംഭവം. ജോലിക്കായി പോകുകയായിരുന്നു ജെറീഷ്. ധരിച്ചിരുന്ന ജാക്കറ്റിലാണ് നായ്ക്കൾ ആദ്യം കടിച്ചത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ് റോഡിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായ്ക്കൾ ഓടിപ്പോയത്. ജെറീഷിനെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.