
തെങ്ങണ: പേഴത്തുംമൂട്ടിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ശരീഫാ ബീവി (84) നിര്യാതയായി. ചങ്ങനാശേരി അക്കരയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. നജ്മ (റിട്ട. പ്രൊഫസർ), ജാസ്മി (മലബാർ സിമെന്റ്), റാഫി (നാലുനാക്കൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് അംഗം), പരേതരായ സലീം, ഷെഫീഖ്. മരുമക്കൾ: ഡോ. അബ്ദുൽ ഖാദർ (റിട്ട. റീഡർ), ജാസ്മി (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), ഷീബ (ബിസിനസ്), ജെസിയാബീവി (പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തൃക്കൊടിത്താനം). കബറടക്കം നടത്തി.