കോട്ടയം:പുഷ്പകൃഷിക്കും അനുബന്ധ വിപണിക്കും കേരളത്തിൽ സാദ്ധ്യതകളേറെയുണ്ടെന്നും ദീർഘകാല പദ്ധതികളുമായി സംസ്ഥാനത്തെ യുവജനങ്ങൾ ഈ രംഗത്ത് ചുവടുറപ്പിക്കണമെന്നും മന്ത്രി വി.എൻ വാസവൻ. ശ്രീനാരായണ സമാധി ദിനത്തോട് അനുബന്ധിച്ച് ഗുരുദേവ പ്രതിഷ്ഠയിലെ പൂമൂടൽ ചടങ്ങിനായി യൂത്ത്ഫ്രണ്ട്(എം) പാർട്ടി ഓഫിസിലെ കൃഷിയിടത്തിൽ നിന്നുമെത്തിച്ച പുഷ്പങ്ങൾ ചെങ്ങളം വടക്ക് എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് പുഷ്പങ്ങൾ ഏറ്റുവാങ്ങി. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ, ജോസ് ഇടവഴിക്കൽ, ജോജി കുറത്തിയാട്ട്, മാലേത്ത് പ്രതാപചന്ദ്രൻ, വി.എം റെക്‌സോൺ, എം.എം തമ്പി, ഗൗതം നായർ, ഡോ.ജോർജ് ഏബ്രഹാം, ജീൻസ് കുര്യൻ, കെ. ഉണ്ണിക്കൃഷ്ണൻ, കിങ്സ്റ്റൺ രാജ, ജിത്തു ജോർജ്, അരുൺ ഷാജി, ബിനു തമ്പി, ബി.എസ് സമീർ, എം.എസ് സുമോദ്, ബാബു മണലേച്ചിറ എന്നിവർ പങ്കെടുത്തു.