കോട്ടയം: സംക്രാന്തിയിൽ വളർത്തുനായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. സംക്രാന്തി സ്വദേശികളായ ഐഷാ ബീവി (55), റെജി (44) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. നഗരസഭ 52-ാം വാർഡിലാണ് സംഭവം. പ്രദേശത്തെ വീട്ടിൽ വളർത്തുന്ന നായയാണ് രണ്ടു പേരെ കടിക്കുകയും, വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തത്. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ താറാവിനെയും പൂച്ചയെയും നായ ആക്രമിച്ചിട്ടുണ്ട്.