കുറിച്ചി: അദ്വൈത വിദ്യാശ്രമം ശ്രീനാരായണ കൺവൻഷൻ സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പി.ആർ.ഒ ഇ എം സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രസാദ് ഭദ്രദീപം തെളിയിച്ചു. അനിൽ കണ്ണാടി സ്വാഗതം പറഞ്ഞു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. സലിം ടി എസ്, ജയ പ്രകാശ് ശങ്കരപുരം, വിനു വി.ജി, സോഫി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. സ്വാമി കൈവല്യാനന്ദ സരസ്വതി നന്ദി പറഞ്ഞു.