പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044-ാം നമ്പർ ശാഖയിൽ നടന്ന സമാധി ദിനാചരണം നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. ഗുരുപൂജ, ഉപവാസയജ്ഞം, ശാന്തിഹവനം,കലശപൂജ,സവ്വൈശ്വര്യപൂജ,കലശം എഴുന്നള്ളിപ്പ്,അഭിഷേകം, സമാധിപൂജ അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
കൊടുങ്ങൂർ:1145ാം നമ്പർ വാഴൂർ ശാഖയിൽ ഗുരുദേവ സമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.ശാഖാ മാനേജിംഗ് കമ്മിറ്റിയും പോഷക സംഘടനാഭാരവാഹികളും നേതൃത്വം നൽകി. വിശേഷാൽ ഗുരുപൂജ, ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന,ശാന്തിയാത്ര,സമാധിപൂജ ,അന്നദാനം തുടങ്ങിയ ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
വാഴൂർ ഈസ്റ്റ്:231ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസം സമൂഹപ്രാർത്ഥന,സമാധിപൂജ ,അന്നദാനം എന്നിവയ്ക്ക് ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി.
ഇളമ്പള്ളി: 4840ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ സമാധിദിനാചരണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.വിശേഷാൽ പൂജകൾ,ഗുരുദേവ ഭാഗവതപാരായണം, ഉപവാസവും സമൂഹപ്രാർത്ഥനയും, ശാന്തിയാത്ര, പ്രഭാഷണം സമാധിപൂജ, അന്നദാനം എന്നിവ നടന്നു.
ഇളങ്ങുളം:സമാധി ദിനാചരണത്തിന്റെ ഭാഗമായി ഇളങ്ങുളം ശാഖയിൽ വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന,ഉപവാസയജ്ഞം, ശാന്തിയാത്ര, പ്രഭാഷണം, സമാധിപൂജ, തുടർന്ന് അന്നദാനവും നടന്നു.
ചിറക്കടവ് : ചിറക്കടവ് ശാഖയിൽ ഗുരുദേവ സമാധിദിനാചരണ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിളക്കുമാടം സുനിൽശാന്തി കാർമ്മികത്വം വഹിച്ചു.
വിഴിക്കത്തോട് : വിഴിക്കത്തോട് ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസം സമൂഹപ്രാർത്ഥന,സമാധിപൂജ ,അന്നദാനംഎന്നിവ നടന്നു.
അരുവിക്കുഴി : 4839ാം നമ്പർ ശാഖയിൽ വിശേഷാൽ പൂജകൾ,ഗുരുദേവ കൃതികൾ പാരായണം, അഖണ്ഡനാമജപയജ്ഞം,ശാന്തിയാത്ര,പ്രഭാഷണം,സമൂഹപ്രാർത്ഥന,സമാധിപൂജ അന്നദാനം എന്നിവയായിരുന്നു പ്രധാനചടങ്ങുകൾ.