കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീണ ബാങ്കിലെ സംഘടനകളുടെ സംയുക്ത സമരസമിതി ഇന്നും നാളെയും പണിമുടക്ക് നടത്തും. ജോയിന്റ്‌ ഫോറം ഒഫ് കെ.ജി.ബി യൂണിയൻസിന്റെ അഭിമുഖ്യത്തിൽ കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ പ്രകടനവും, ധർണയും നടത്തും. മുഴുവൻ തസ്തികകളിലേക്കും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബിസിനസ് കറസ്‌പോൺഡന്റ് നിയമനം റദ്ദാക്കുക, കരാർ ലംഘനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.