
മുണ്ടക്കയം. മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ജനമൈത്രി പൊലിസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് എം.പി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം പി.ടി.എ പ്രസിഡൻ്റ് സിജു കൈതമറ്റം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ മാമ്മൻ വി.എബ്രാഹം ക്ലാസെടുത്തു. വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എച്ച്.എം. പി.എ റഫിക്ക്, ബി.സുരേഷ് കുമാർ, രജനി ദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ.ജയചന്ദ്രൻ, റഫീക്ക് അബ്ദുൾ ഷുക്കർ, കെ.എസ്.സുനിൽ, അക്ഷരാ ഷാജി എന്നിവർ പങ്കെടുത്തു.