കുറിച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുറിച്ചി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തിത്താനം കളമ്പാട്ടുചിറയിലായിരുന്നു ശുചീകരണം. പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള റോഡിന് ഇരുവശത്തെ കാടുകൾ വെട്ടിത്തെളിച്ചു. പ്രവർത്തനങ്ങൾ പഞ്ചായത്ത് മെമ്പർ ബി.ആർ മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. ഇത്തിത്താനം ഏരിയ ജനറൽ സെക്രട്ടറി വിനീഷ് വിജയനാഥ്, ഗ്രാമപഞ്ചായത്തംഗം ആര്യമോൾ പി .രാജ്, കെ.സി ജയേഷ്, വിനോദ് കൊച്ചുപുരയ്ക്കൽ, സുമേഷ് റാപ്പുഴ, ജയൻ കുരട്ടിമല, സജി, സന്ദീപ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.