കോട്ടയം:അന്തരിച്ച വിശ്വപ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ഗൊദാർദിനെ ആദരിച്ചുകൊണ്ട് ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്രമേള ഡോ. അജു കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഫാ.എമിൽ പുള്ളിക്കാട്ടിൽ, തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിച്ചു. ഗൊദർദിൻ്റെ പ്രശസ്ത ചലച്ചിത്രങ്ങളായ ബ്രെത്ലെസ്, വീക്കെൻഡ്, എ വുമൻ ഈസ് എ വുമൺ എന്നീ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചലച്ചിത്ര നിരൂപകൻ എം.എസ്.സുരേഷ്, ഡോ. സെബാസ്റ്റ്യൻ കെ.ആൻ്റണി, ഫാ. ഡോ. കെ.എം. ജോർജ് എന്നിവർ ചിത്രങ്ങളെ വിലയിരുത്തി.