പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനിൽ ഗുരുസമാധി ഭക്തി നിർഭരമായി ആചരിച്ചു. യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരയണവും ഗുരുപൂജയും നടത്തി.

യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം രാമപുരം സി.റ്റി രാജൻ ദീപം തെളിയിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ഇരട്ടയാനി, കൺവീനർ അരുൺ കുളംമ്പള്ളി, കെ.ആർ സൂരജ് പാലാ, ലിജി ശ്യാം കൊല്ലപ്പള്ളി, ബിന്ദു ബാബുരാജ്, അനീഷ് മേലുകാവ് എന്നിവർ പങ്കെടുത്തു.

രാമപുരം: ആദ്ധ്യാത്മികതയിലൂടെ ജനങ്ങളെ സംഘടിപ്പിച്ച് സമന്വയത്തിന്റെ പാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വലിയൊരു ജനതയെ നയിച്ച ഈശ്വരനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ആത്മീയ പ്രഭാഷകനായ അമനകര പി.പി. നിർമലൻ പറഞ്ഞു.

രാമപുരം 161ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ രാമപുരം ഗുരുമന്ദിരത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡന്റ് പി.ആർ. സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ശാഖാ നേതാക്കളായ സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളിപ്ലാക്കൽ, രവി കണികുന്നേൽ, സലിജ സലിം, അനിത വിജയൻ, അജീഷ് കളത്തിൽ, ആലീസ്. മാണി സി. കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. വി.ആർ. ജോഷി, സനത് തന്ത്രി എന്നിവർ പ്രഭാഷണം നടത്തി. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലും വിശേഷാൽ പൂജകൾ നടന്നു.

ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ സമാധി ദിനാചരണ ഭാഗമായി അഭിഷേകം, ഗണപതിഹോമം, മഹാഗുരുപൂജ, പ്രഭാതപൂജ എന്നിവ നടന്നു. വൈക്കം സനീഷ്ശാന്തി മുഖ്യ കാർമികത്വം വഹിച്ചു.

ഏഴാച്ചേരി: 158ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം എന്നിവയോടെ സമാധിദിനാചരണം ആചരിച്ചു. ശാഖാ നേതാക്കളായ പി.ആർ. പ്രകാശ്, പി.എസ്. രാമകൃഷ്ണൻ, കെ.ആർ. ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. അമനകര പി.പി നിർമ്മലൻ പ്രഭാഷണം നടത്തി.

പൂവക്കുളം: പൂവക്കുളം ശാഖയിൽ വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, അന്നദാനം എന്നിവ നടന്നു.

കുറിഞ്ഞി: കുറിഞ്ഞി ശാഖയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ, സമാധി പ്രാർത്ഥന, അന്നദാനം എന്നിവ നടത്തി.

പിഴക്: പിഴക് ശാഖയുടെ നേതൃത്വത്തിൽ വിശേഷാൽപൂജകൾ, സമാധി പ്രാർത്ഥന, അന്നദാനം എന്നിവ ഉണ്ടായിരുന്നു.

കിടങ്ങൂർ: കിടങ്ങൂർ ശാഖയിൽ മഹാഗണപതിഹോമം, ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, മിനർവാ മോഹന്റെ പ്രഭാഷണം, മഹാസമാധിപൂജ തുടർന്ന് സമൂഹപ്രാർത്ഥന, സമാധിഗാനം, സമർപ്പണം, അന്നദാനം എന്നിവ നടത്തി.