josy

മേലുകാവ്. യു.കെ യിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് കടന്ന മേലുകാവ്മറ്റം നെല്ലൻകുഴിയിൽ ജോസി ജോസഫിനെ (55) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തി മറ്റൊരു പേരിൽ തൊടുപുഴയിൽ ഹോംനേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇൻ്റർ പോളിന്റെ ആവശ്യപ്രകാരം ഡൽഹി പട്യാല കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ സനൽകുമാർ, സി പി.ഒ മാരായ നിസാം, വരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കും.