കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 26ന് ആരംഭിക്കും. ആദ്യമായാണ് ക്ഷേത്രത്തിൽ സംഗീതോത്സവവും വിദ്യാരംഭവും നടക്കുന്നത്. ദിവസവും വൈകിട്ട് 6.45ന് നവരാത്രി മണ്ഡപത്തിൽ സംഗീതോത്സവം. 26ന് വൈകിട്ട് 6.30ന് നവരാത്രി മണ്ഡപത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ ആയാംകുടി മണി ആഘോഷങ്ങൾക്ക് ഭദ്രദീപം തെളിക്കും. തുടർന്ന് അദ്ദേഹത്തിന്റെ സംഗീതകച്ചേരി. 27ന് പ്രശാന്ത് വി കൈമൾ ,28ന് വാഴപ്പള്ളി ഹരിരാഗ് നന്ദൻ ,29ന് അനഘ എസ് ,ആൻ മരിയ ജോസ് ,30ന് വ്യാസ് കുമാർ ബാലാജി എന്നിവരുടെ സംഗീതസദസ്. ഒക്ടോബർ ഒന്നിന് മീരാ അരുണിന്റെ വീണകച്ചേരി, രണ്ടിന് കോട്ടയം ലക്ഷ്മി അജിത്, മൂന്നിന് അർജ്ജുൻ രാജ്കുമാർ, നാലിന് ഇടയാറ്റ് കൃഷ്ണ പ്രസാദ് എന്നിവരുടെ സംഗീതസദസ്. വിജയദശമിദിനമായ 5 ന് രാവിലെ 8 മുതൽ മഹാദേവികാട് ഗോപാൽ ബെനോ,10 മുതൽ ഐശ്വര്യ ലക്ഷ്മി, അമൃത ലക്ഷ്മി എന്നിവരുടെ സംഗീത സദസ്.11 മുതൽ വിവിധ കലാകാരന്മാരുടെ സംഗീതാരാധന. തുടർന്ന് തിരുവോണമൂട്ട്. നവരാത്രി ദിവസങ്ങളിൽ വൈകിട്ട് ക്ഷേത്രത്തിൽ മുഴുക്കാപ്പു ചാർത്ത്. വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ 9495034309