
കോട്ടയം: ആൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും ഇലക്ഷനും ഇന്ന് വൈകുന്നേരം 4 ന് കോടിമതയിലുള്ള അസോസിയേഷൻ ഓഫീസിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ജോഷി ചാണ്ടി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ എ പ്ലസ് നേടിയവരെയും ഉന്നത വിജയം കൈവരിച്ചവരെയും സീനിയർ കരാറുകരേയും മുൻകാല ഭാരവാഹികളേയും ആദരിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അനിൽ കെ.കുര്യൻ, എം.എൻ പ്രഭാകരൻ നായർ, സോണി മാത്യു എന്നിവർ പ്രസംഗിക്കും.