ktym

കോട്ടയം. സി.എം.എസ്. കോളേജ് നാഷണൽ സർവീസ് സ്കീം, കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ആദരിച്ചു. തൊഴിലാളികളോടൊപ്പം റെയിൽവേ സ്റ്റേഷനും പരിസരവും വോളന്റിയേഴ്‌സ് വൃത്തിയാക്കി. റെയിൽവേ സ്റ്റേഷൻ ആരോഗ്യ വിഭാഗവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാറ്റ്ഫോമുകൾ കീഴടക്കിയിരിക്കുന്ന തെരുവ്നായകൾ വെല്ലുവിളികൾ ഉയർത്തുന്നതായി തൊഴിലാളികൾ പറഞ്ഞു. സ്റ്റേഷൻ മാനേജർ ബാബു തോമസ്, സീനിയർ സെക്ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ) കെ.എൻ. ശ്രീരാജ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എം.മഹേഷ്‌ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ചീഫ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രതാപ് സത്യൻ, പ്രോഗ്രാം ഓഫീസർ ഡോ.കെ.ആർ.അജീഷ് എന്നിവർ നേതൃത്വം നൽകി.