കൂരോപ്പട: എസ്.എൻ.ഡി.പി കൂരോപ്പട ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-മത് മഹാസമാധി ദിനാചരണ ചടങ്ങുകൾ നടന്നു. ശാഖാ സെക്രട്ടറി എസ്.രാജീവ് വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.കെ അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബൈജു മാമ്പുഴക്കരി മുഖ്യപ്രഭാഷണം നടത്തി. എ.എം രാജു, എം.ജി സാബു, ഇ.എസ് വിനോദ്, നിഷ പ്രസാദ്, വി.എം അഭിലാഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് സമൂഹസദ്യയും നടന്നു.