പാലാ: പ്രമുഖ ക്ഷേത്രങ്ങളിൽ കന്നിമാസത്തിലെ ആയില്യംപൂജ ഭക്തിനിർഭരമായി നടത്തി.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാവിലെ സർപ്പത്തറയിൽ വിശേഷാൽ പൂജകൾ, നൂറും പാലും സമർപ്പണം, ആയില്യം പൂജ എന്നിവ നടന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
അന്തിനാട് മഹാദേവ ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജയും നൂറും പാലും വഴിപാടും ക്ഷേത്രം മേൽശാന്തി കല്ലമ്പിള്ളിൽ കേശവൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ നടന്നു.
കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണക്ഷേത്രത്തിൽ ആയില്യംപൂജ നടത്തി. മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മിത്വം വഹിച്ചു.
കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ സർപ്പത്തറയിൽ ഇന്നലെ നൂറുംപാലും സമർപ്പണവും ആയില്യം പൂജയും മഞ്ഞൾ അഭിഷേകവും നടന്നു. മേൽശാന്തി പ്രേംകുമാർ എസ്.പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു.