chry

ചങ്ങനാശേരി. പുനീത് സാഗർ അഭിയാൻ പരിപാടിയുടെ ഭാഗമായി നേവൽ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരസഭയിലെ പൂവക്കാട്ടുച്ചിറയും പരിസര പ്രദേശവും ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചെയർപേഴ്സൺ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി കമാൻഡിംഗ് ഓഫീസർ അനിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രിയ രാജേഷ്, എസ്.ബി കോളേജ് അസോസിയേറ്റ് പ്രൊഫസർ സോജി ജോസഫ്, തേർഡ് കമാൻഡൻ്റ് ഓഫീസർ കെ.എം സിനാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ നിസാം എന്നിവർ സംസാരിച്ചു. എൻ.സി.സി കേഡറ്റുകൾക്കുള്ള സെയിലിംഗ് കേന്ദ്രമായി പൂവക്കാട്ടുച്ചിറകുളത്തെ മാറ്റുമെന്ന് എൻ.സി.സി അധികൃതർ അറിയിച്ചു.