police

മുണ്ടക്കയം. ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് 11 കുപ്പി വിദേശമദ്യം മോഷ്ടിച്ച കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കരുണാപുരം കല്ലോലിയില്‍ ബിജു ചാക്കോ (37), അന്യാര്‍തുളു കൊല്ലംപറമ്പില്‍ സജി (47) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ആഗസ്റ്റ് 26 ന് പൈങ്ങണയിലെ ഔട്ട് ലെറ്റിൽ നിന്നാണ് ഇവർ മദ്യം മോഷ്ടിച്ചത്. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മറ്റ് ഔട്ട് ലെറ്റുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും കുടുങ്ങിയത്. എസ്.ഐ പി.എസ് അനീഷ്, അഡീഷണൽ എസ്.ഐ മാമ്മച്ചൻ വി.എബ്രഹാം എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.