athul

മണിമല. മണിമലയിൽ യുവതിയുടെ വീടുകയറി ആക്രമിച്ച കേസിൽ നെടുംകുന്നം കണ്ണങ്കര അതുൽ അനു (24), മണിമല അമ്പാട്ട് കോളനി കറിക്കാട്ടൂർ സെന്റർ ഓട്ടുപുരക്കൽ ആദിത്യൻ പി.എസ് (19), നെടുംകുന്നം മാന്തുരുത്തി ആഴാം ചിറയിൽ അഖിൽ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾ കൂടിയായ പ്രതികൾ കഴിഞ്ഞദിവസം യുവതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷമുണ്ടായ വാക്കു തർക്കത്തെ തുടർന്ന് രാത്രിയിൽ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.