lahari

കോട്ടയം. മദ്യ,മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന ലഹരിനിർമാർജ്ജനസമിതിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. ഇതിന്റെ ഭാഗമായി 25ന് രാവിലെ 11ന് ജില്ലാ ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ ജില്ലാ കൺവെൻഷൻ നടക്കും. സംസ്ഥാന നേതാക്കളായ പി.എം.കെ കാഞ്ഞിയൂർ, കുഞ്ഞിക്കോമു, ഉമ്മർ വിളക്കോട് തുടങ്ങിയവർ പങ്കെടുക്കും. ആലോചനാ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.പി.എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി.പി മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മനാഫ് പാമ്പാടി, പി.കെ അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ അസിസ് മൗലവി ആലപ്ര സ്വാഗതവും ട്രഷറർ ഹാജി കെ.പി ഇസ്മായിൽ നന്ദിയും പറഞ്ഞു.