വൈക്കം: ക്ഷീരവികസനവകുപ്പിന്റെയും വൈക്കം നഗരസഭയുടെയും വൈക്കം ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും തലയാഴം പഞ്ചായത്തിന്റെയും സഹകരണത്തോടെ കൊതവറ ക്ഷീര വ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് ക്ഷീരകർഷകസംഗമം നടത്തി. ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കൊതവറ ക്ഷീര വ്യവസായ സഹകരണസംഘം ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി. പൊതുസമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി ,മെമ്പർ ഹൈമി ബോബി ,പഞ്ചായത്ത് പ്രസിഡന്റ്ുമാരായ ബി.എൽ സെബാസ്റ്റ്യൻ ,കെ.ആർ ഷൈലകുമാർ ,ഗിരിജ പുഷ്‌കരൻ ,ഡയറി ഫാം ഇൻസ്ട്രക്ടർ റൊണാൾഡ് വിൽസൺ ,രാജി എസ്.മണി ,രാജി മോഹനൻ ,കെ.ഓ. രമാകാന്തൻ , ക്ഷീര സംഘം പ്രസിഡന്റ് ആർ.ശൂലപാണി ,സോണി ഈറ്റക്കൻ ,ജോമോൻ മറ്റം ,സെന്റ് സേവ്യേഴ്‌സ് ചർച്ച് വികാരി ഫാ.റജു കണ്ണമ്പുഴ ,ക്ഷീര വികസന ഓഫീസർ ബി.സിബിമോൻ എന്നിവർ പ്രസംഗിച്ചു.