ചങ്ങനാശേരി: താലൂക്കിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ (കേരള, സി.ബി.എസ്.ഇ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർവേദി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് വിതരണം ഒക്‌ടോബർ 5 ന് രാവിലെ 10.30ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. അവാർഡ്ദാന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും. യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എസ്.എൽസി അവാർഡുകൾ കൊടിക്കുന്നിൽ സുരേഷ് എം.പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പ്ലസ് ടു അവാർഡുകൾ ജോബ് മൈക്കിൾ എം.എൽ.എയും മുൻ മന്ത്രി കെ.സി.ജോസഫും വിതരണം ചെയ്യും.