ചങ്ങനാശേരി : ഓട്ടം വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ഡ്രൈവറുടെ കൈയ്യും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചതായി പരാതി. കുരിശുംമൂട് പട്ടാണിച്ചിറ മഠംപറമ്പിൽ ലിബിൻ മാത്യൂസിനെയാണ് ക്രിമിനൽസംഘം ആക്രമിച്ചത്. ഇരുമ്പുകുഴി ജംഗ്ഷന് സമീപം എത്തിയപ്പോൾ യാത്രക്കാരൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ട ശേഷം ഇറങ്ങിപ്പോയി. തുടർന്ന് ഓട്ടോറിക്ഷായുടെ പുറകെ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം ലിബിനെ ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷായിൽ നിന്നും വലിച്ചിറക്കി കയ്യും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചു. ലിബിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിമിനൽ സംഘം സഞ്ചരിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.