കോട്ടയം :ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധാനന്ദസ്വാമി അനുസ്മരണവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും നടത്തും. നാളെ രാവിലെ 10ന് പുതകുഴി ഓർവയൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം സോമനാഥൻ അനുസ്മരണ പ്രസംഗം നടത്തും. സഭാ കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ മുതിർന്ന പ്രവർത്തകരെ ആദരിക്കും. ജില്ലാ സെക്രട്ടറി വി.വി. ബിജു വാസ്, പി. കമലാസനൻ, ബാബുരാജ് വട്ടോടി, സുകുമാരൻ വാകത്താനം, ഷാജു കുമാർ, സരളാ രാഘവൻ, ഡോ. ഗിരിജാപ്രസാദ്, ഷിബു മൂലേടം, ഡോ. ബീനാ സുരേഷ്, എം.കെ. പൊന്നപ്പൻ, ജയാ രാജു, എം.എ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 2ന് ചേരുന്ന സംഘടനാ സമ്മേളനത്തിൽ ആർ.സലിംകുമാർ, അമയന്നൂർ ഗോപി, മോഹൻകുമാർ എന്നിവർ പ്രസംഗിക്കും.